തിരുവനന്തപുരം:സംസ്ഥാന സിനിമാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ആടുജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.നജീബിന്റെ ജീവിതാനുഭവങ്ങള്‍ തീവ്രമായ ഭാവങ്ങളോടെ അവതരിപ്പിച്ചതിനാണ് പൃഥ്വിരാജിനെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.മികച്ച സംവിധായകനുള്ള അവാര്‍ഡിന് ആടുജീവിതത്തിന്റെ സംവിധായകന് ബ്ലെസ്സി കരസ്ഥമാക്കി.മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് ഉള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് ചിത്രം വാരിക്കൂട്ടിയത്.ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി ഉര്‍വ്വശിയും പെമ്പിളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആര് ചന്ദ്രനും മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ പങ്കിട്ടു.മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ തിരഞ്ഞെടുക്കപ്പെട്ടു.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

മികച്ച ജനപ്രിയ ചിത്രം -ആടുജീവിതം,മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – സുമംഗല,റോഷന് മാത്യു,മികച്ച നൃത്തസംവിധാനം -ജിഷ്ണു -സുലേഖമന്സില്,കലാസംവിധായകന്‍ മോഹന്‍ദാസ് -(2018),മികച്ച ഗായിക -ആന്‍ ആമി, മികച്ച സംഗീത സംവിധായകന്- ജസ്റ്റിന് വര്‍ഗീസ്,
ഛായാഗ്രാഹകന്‍ സുനില്‍ കെ എസ് (ആടുജീവിതം),മികച്ച ബാലതാരം -തെന്നല്‍ അഭിലാഷ് ,ശേഷം മൈക്കില്‍ ഫാത്തിമ,മികച്ച സ്വഭാവ നടി -ശ്രീഷ്മ,വസ്ത്രാലങ്കാരം – ഫെമിന ജബ്ബാര്‍ മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ഗാനരചയിതാവ് – ഹരീഷ് മോഹനന്.
