അനുഷ എൻ .എസ്
ഒടുവിൽ തീരമാനം എത്തിയിരിക്കുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല . നടി രഞ്ജിനി കഴിഞ്ഞ ദിവസം നൽകിയ തടസ്സ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് പുറത്ത് വിടും എന്നറിയിച്ച ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല എന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി രഞ്ജിനി അപ്പീൽ നൽകിയത്. റിപ്പോർട്ട് സമർപ്പിച്ച് ഇത് നാലം വർഷത്തിലെത്തിയിട്ടും വെളിച്ചം കാണാതെ ഇരുട്ടിൽ തന്നെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് .
വർഷങ്ങളായി തടഞ്ഞു വച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലും, ഇത് പുറത്ത് വരുന്നതിനെ ആരൊക്കെയോ ഭയക്കുന്നു എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലുമാവണം അവസാനം ഹെെക്കോടതി തന്നെ നേരിട്ട് ഇടപെട്ട് റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഉത്തരവിറക്കിയത്.പക്ഷേ എന്നിട്ടും പല പല കാരണത്താൽ പലരുടേയുംരൂപത്തിൽതിരിച്ചടിനേരിട്ടുകൊണ്ടിരിക്കുകയാണ്ഹേമകമ്മിറ്റി റിപ്പോർട്ട്.ഇന്ന് റിപ്പോർട്ട് പുറത്ത് വരാനിരിക്കേയാണ് നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിക്കുന്നത്.അത്കൊണ്ട് തന്നെ ഈ ഹർജി പരിഗണിച്ചതിനുശേഷം മാത്രമേ ഇപ്പൊ പുറത്ത് വിടും ഇപ്പൊ പുറത്ത് വിടും എന്ന് കൊല്ലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുകയുള്ളൂ
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണു രഞ്ജിനി ഹർജി നൽകിയത്.മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം.
കഴിഞ്ഞ 5 വർഷമായി സംസ്ഥാന സർക്കാർ ”അടയിരിക്കുന്ന” ഒരു വിഷയമാണ് ഹേമകമ്മിറ്റി റിപ്പോർട്ട് . ഇങ്ങനെ പറയാൻ കാരണം കേരളത്തെയും സിനിമ മേഖലയെയും ഇളക്കിമറിച്ച സംഭവമായിരുന്നു 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം .ഈ സംഭവത്തിന് പിന്നാലെയാണ് ചലച്ചിത്രമേഖലയിലെ പല സ്ത്രീകളും തങ്ങൾ നേരിടുന്ന വിഷയത്തെക്കുറിച്ച് രംഗത്തെത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവം തൊഴിലിടം എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് വലിയ രീതിയിൽ വഴി വെച്ചിരുന്നു.ഇതേ തുടർന്നാണ് ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു പരാതി പരിഹാര കൂട്ടായ്മ എന്നോണം നടി പാർവ്വതി തിരുവോത്ത്,രേവതി പത്മപ്രീയ,റിമകല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ WCC അഥവാ വുമൺ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുന്നതും.ഈ കൂട്ടായ്മയുടെ ചുവട് പിടിച്ചാണ് 2018 മെയിൽ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍.
രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടായിരുന്നു ഇത്.സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. അന്ന് തുടങ്ങി നമ്മൾ ഓരോരുത്തരും കാത്തിരിക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിനായി ,ഇത് കൊല്ലം 2024 നീണ്ട 5 വർഷമായിട്ടും വെളിച്ചം കാണാതെ ഫയലിനുള്ളിൽ ശ്വാസം മുട്ടിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പേർട്ട്.1,06,55000 രൂപയാണ് സർക്കാർ ഹേമ കമ്മിറ്റിയുടെ പ്രവർത്തനത്തിനായി ചിലവഴിച്ച തുക.
ഇത്രയും പണം ചിലവഴിച്ച് സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ എന്താണ് ഇത്ര തടസ്സം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച അന്ന്മുതൽ നമ്മൾ കേൾക്കുന്ന ഒന്നാണ് സ്ത്രീകൾ സിനിമ മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനാവശ്യമായ ചില ശുപാർകൾ അടക്കമാണ് ഈ റിപ്പോർട്ടിലുള്ളതെന്ന്എന്നാൽ ആരൊക്കെയോ ആ ശുപാർശകളെപ്പോലും ഭയക്കുന്ന എന്നതിന് തെളിവാണ് ഇത്രയം പണം ചിലവഴിച്ച് സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വരാൻ ഇത്ര കാലതാമസം എടുക്കുന്നത്.ഈ റിപ്പോർട്ട് പുറത്ത് വിടുന്നതിനെരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ ഹെെക്കോടതിയെ സമീപിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.സിനിമ മേഖലയിൽ ഉള്ള പലരെയും കുറിച്ച് അധിക്ഷേപങ്ങൾ ഉണ്ടെന്നും മറുഭാഗം കേൾക്കാതെ റിപ്പോർട്ട് പുറത്ത് വിടരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.എന്നാൽ ഈ അവശ്യം തള്ളിയ ഹെെക്കോടതി ഹർജിയിലെ പൊതുതാത്പര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി.ഹർജിക്കാരന് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനും ആരോപിച്ചും,എല്ലാത്തിനുമൊടുവിൽ അവസാനം വ്യക്തികളുടെ വിവരങ്ങളെ എടുത്ത് കാണിക്കുന്ന റിപ്പോർട്ടിൻ്റെ 82 പേജുകളും നൂറ്റി പതിനഞ്ച് ഖണ്ണികകളും ഏതാനും വരികളും എഡിറ്റ് ചെയ്തു.റിപ്പോർട്ട് സമർപ്പിച്ച് ഇത് നാലാം വർഷമായിട്ടും അത് പുറത്ത് വിടാൻ സർക്കാർ ഒന്നും തന്നെ ചെയ്തിരുന്നില്ല.
ഒടുവിൽ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ പുറത്ത് വിടണമെന്നാവശ്വപ്പെട്ട് മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയായിരുന്നു ഇന്ന് റിപ്പോർട്ട് പുറത്ത് വിടുമെന്ന് അറിയിച്ചത്.എന്നാൽ നടി രഞ്ജിനി നൽകിയ ഹർജിയുടെ പേരിൽ റിപ്പോർട്ട് വീണ്ടും തടയപ്പെട്ടു. റിപ്പോർട്ടിൻ്റെ വിവരശേഖരണത്തിൻ്റെ ഭാഗമായി രഞ്ജിനി അടക്കം 50 പേരുടെ മെഴി രേഖപ്പെടുത്തിയിരുന്നു,എന്നിട്ട് ഈ അവസാന നിമിഷം നടി ഇത്തരത്തിൽ ഒരു ഹർജിയിലേക്ക് നീങ്ങിയിരിക്കുന്നു. ആരൊക്കൊയോ വല്ലാതെ ഭയക്കുന്ന റിപ്പോർട്ട് പുറത്ത് വന്നാൽ പല മുഖങ്ങളുടേയും മൂടുപടം അഴിഞ്ഞ് വീഴും എന്നത് ഉറപ്പാണ്.
സത്രീസ്വാതന്ത്രത്തിന് വേണ്ടി വലിയ വായിൽ വാദിക്കുന്ന സംസ്ഥാന സർക്കാർ ഇരയ്ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ഹേമ കമ്മിറ്റിറിപ്പോർട്ട് പൂഴ്ത്തിവെയ്ക്കൽ പരിപാടിയിലൂടെ വ്യക്തമാണ്. എന്നും ചുവപ്പ് നാടയിൽ കുരുക്കിയിടാനാവില്ല സത്യം മറനീക്കി പുറത്ത് വരും അക്ഷരങ്ങൾ സംസാരിക്കും ലോകം സത്യം അറിയും .