ബംഗളൂരു: ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഇന്ന് ഹർജി നൽകും. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന് ഹാജരാക്കും.
മുഡ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകള്‍. കർണാടക ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി കെപിസിസി ലീഗൽ സെൽ തയ്യാറാക്കിക്കഴിഞ്ഞു.
വാദത്തിനായി കപിൽ സിബലോ മനു അഭിഷേക് സിംഗ്വിയോ എത്തിയേക്കും. സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹർജിയും ഇന്ന് സിദ്ധരാമയ്യ നൽകുന്ന ഹർജിയും ചേർത്താകും കർണാടക ഹൈക്കോടതി പരിഗണിക്കുക.
വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി – ജെഡിഎസ് എംഎൽഎമാർ ഇന്ന് പ്രതിഷേധിക്കും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിഷേധം. ഇന്ന് രാവിലെ 11 മണിക്ക് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ സിദ്ധരാമയ്യക്ക് പിന്തുണയുമായി സംസ്ഥാനവ്യാപക പ്രതിഷേധവും നടക്കും.