ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഗസ്റ്റ് 23- നാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ‘ഹണ്ട്’ കഥ പറയുന്നതെന്ന സൂചനയാണ് ട്രെയിലർ തരുന്നത്. ഒരു മെഡിക്കൽ കോളജ് ക്യാമ്പസിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭവന അവതരിപ്പിക്കുന്നത്. അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.