ധനുഷ് സംവിധാനം ചെയ്ത ‘രായന്’ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് സ്യഷ്ടിരിക്കുകയാണ്.ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രമായി ‘രായന്’ മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തില്‍ ധനുഷിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.നിര്‍മ്മാതാവ് കലാനിധി മാരന് ധനുഷിന് രണ്ട് ചെക്കുകള്‍ കൈമാറുന്ന ചിത്രം സണ്‍ പികേചേഴ്സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ രായന് രായന് നേടിയ വന്‍ വിജയത്തില്‍ കലാനിധി മാരന് ധനുഷിനെ അഭിനന്ദിച്ചുവെന്നും സമ്മാനമായി നല്കിയ രണ്ട് ചെക്കുകളില്‍ ഒന്ന് നായകനും മറ്റൊന്ന് സംവിധായകനുമാണെന്നും ചിത്രത്തിനൊപ്പം അവര്‍ കുറിച്ചിട്ടുണ്ട്. എസ് ജെ സൂര്യ, സെല്വരാഘവന്, പ്രകാശ് രാജ്, സുന്ദീപ് കിഷന്, കാളിദാസ് ജയറാം, ദുഷറ വിജയന്, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്കുമാര് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.