ആലപ്പുഴയില്‍ 22 കാരി ആസിയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.മരിക്കുന്നതിന് മുന്‍പ് ആസിയ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിന്റെ സൂചനകളുണ്ട്.പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കില്‍ ആസിയ എഴുതിയത്.സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ ഭര്‍തൃവീട്ടില്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹത്തിന് ഒരു മാസം മുന്‍പാണ് ആസിയയുടെ പിതാവ് മരിച്ചത്.നാല് മാസം മുന്‍പായിരുന്നു ആസിയയുടെ വിവാഹം.പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തില്‍ അതീവ ദുഃഖിതയായിരുന്നു ആസിയ.ആസിയയുടെ ഭര്‍ത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.