മൂന്നാര്‍: ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തുന്ന ചക്കകൊമ്പനും മുറിവാലനും ഏറ്റ്മുട്ടി. ചിന്നക്കനാല്‍,ശാന്തന്‍പാറ മേഖലകളില്‍ സ്ഥിരമായി നാശം വിതയ്ക്കുന്ന ആനകളാണ് ചക്കകൊമ്പനും മുറിവാലനും.നേരത്തെ ചിന്നക്കനാല്‍ സിങ്കകണ്ടം ഭാഗത്ത് വെച്ച് ആനകള്‍ കൊമ്പ്കോര്ത്തതിനെ തുടര്‍ന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതിന് ശേഷം ആനകള്‍ തമ്മില്‍ ഏറ്റ്മുട്ടി എന്നാണ് കരുതുന്നത്.പരിക്കേറ്റ മുറിവാലന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ, ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലായി. വനംവകുപ്പ് അധികൃതർ ചികിത്സ തുടങ്ങിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകൾ നൽകി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നും സൂചനയുണ്ട്.