എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയില്‍ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ രംഗത്ത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കര്‍ പ്രതികരിച്ചത്.
പ്രകാശ് ജാവദേക്കര്‍ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ പി ജയരാജനെ കണ്ടത് വലിയ വിവാദമായിരുന്നു.വീട്ടിലെത്തിയ ജാവദേക്കറെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു വോട്ടെടുപ്പിനിടെ ഇ പി തുറന്നുപഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസത്തെ ഇ പിയുടെ തുറന്നുപറച്ചില്‍ എല്‍ ഡി എഫിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന വിമര്‍ശനം മുന്നണിയിലും പാര്‍ട്ടിക്കുള്ളിലും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി ഇ പിയെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്.