ചെന്നൈ: ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിലാണെന്നും തമിഴിൽ അതൊന്നുമില്ലെന്നും നടൻ ജീവ. തമിഴിൽ ലൈംഗിക ചൂഷണമില്ലെന്നു പറയാൻ എങ്ങനെ കഴിയുന്നെന്ന് ഗായിക ചിൻമയിയുടെ ചോദ്യം.തേനിയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്, ആദ്യം നടൻ ക്ഷോഭിച്ചു.
പിന്നീടാണ് അതു മലയാള സിനിമയിലെ പ്രശ്നമാണെന്നും തമിഴിൽ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞത്. ജീവയുടെ പ്രതികരണത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ചിൻമയി വിമർശനമുന്നയിച്ചത്.
തമിഴ് സിനിമയിൽ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാൻ അവർക്ക് എങ്ങനെ കഴിയുന്നെന്ന് ചിൻമയി ചോദിച്ചു. ലൈംഗിക ചൂഷണത്തിന്റെ പേരിൽ തമിഴ് സിനിമയിലെ പ്രമുഖർക്കെതിരേ പട നയിക്കുന്നയാളാണ് ചിൻമയി.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/en-ZA/register?ref=JHQQKNKN
Your article helped me a lot, is there any more related content? Thanks!