തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണക്കാരുടെ വയറ്റത്തടിക്കാന്‍ സപ്ലൈക്കോ. ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്കാണ് വില കൂട്ടിയിരിക്കുന്നത്. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. 7 വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയെന്നാണ് മന്ത്രി ജി ആര് അനില്‍ വിലവര്‍ധനയെ ന്യായീകരിച്ചിരിക്കുന്നത്.
സപ്ലൈക്കോ വില കൂട്ടിയത് പര്‍ച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിശദീകരണം. വില കൂടിയ സാധനങ്ങള്‍ക്ക് ഇപ്പോഴും പൊതു വിപണിയേക്കാള്‍ 30% ത്തോളം വില കുറവ് ഉണ്ടെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു. അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതില്‍ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്.