ചലച്ചിത്ര നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ളുവന്‍സറും സംരഭകയുമായ ദിയ കൃഷ്ണ വിവാഹിതയായി.അശ്വിന് ഗണേഷാണ് ദിയയുടെ വരന്. സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അശ്വിന്. ഏറെക്കാലമായി ദിയയും അശ്വിനും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. കൃഷ്ണകുമാറിന്റെ കുടുംബവുമായി നേരിട്ട് അടുപ്പമുള്ള കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
അഹാന, ഇഷാനി, ഹന്‍സിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛന് കൃഷ്ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.ആഘോഷങ്ങള്‍ ഇനി മറ്റൊന്നുമില്ല എന്നും വിവാഹം കഴിഞ്ഞതില്‍ സന്തോഷമെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.