അജു വര്‍ഗീസ്,സിദ്ദിഖ്,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണം നാളില്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സ്,നന്ദു ലാല്‍, അഖില്‍ കവലയൂര്‍, ജോമോന്,ഷമീര്‍,ദിലീപ് മേനോന്,കോട്ടയം രമേശ്, ഷഹീന് സിദ്ദിഖ്,ഷാജു ശ്രീധര്‍,ബൈജു എഴുപുന്ന,ജെയിംസ് ഏലിയ,കാര്‍ത്തിക് ശങ്കര്‍,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

മാബിന്‍സ് ഫിലിം പ്രൊഡക്ഷന്‍സ്,ഫീല്‍ ഫ്ലയിങ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറില്‍ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദന്,സായ് ശരവണന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,
വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-ഗ്രേസണ്‍ എ സി എ,ലൈന്‍ പ്രൊഡ്യൂസര്‍-ഡോക്ടര്‍ അജിത്കുമാര്‍ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-റിന്നി ദിവാകര്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോഷ് കൈമള്‍,കല-സുനില്‍ കുമാരന്, മേക്കപ്പ്-രതീഷ് വിജയന്, കോസ്റ്റ്യൂംസ്-മെര്ലിന് ലിസബത്ത്,സ്റ്റില്‍സ്-അജി മസ്കറ്റ്,പരസ്യകല-ഐഡന്റ് ഡിസൈന്‍ ലാബ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണന്,അസോസിയേറ്റ് ഡയറക്ടര്‍-ജിദു സുധന്,അസിസ്റ്റന്റ് ഡയറക്ടര്‍- രഞ്ജിത്ത് കൃഷ്ണമോഹന്, രാഹുല്‍ കെ എം, ജെബിന് ജെയിംസ്, ലിബിന് ബാലന്, ജെയ്ബിന്‍ ബേബി, മിഥുന് നായര്‍,സോഷ്യല്‍ മീഡിയ മാനേജര്‍-അരുണ്‍ കുമാര്‍,ആക്ഷന്‍-ഫീനിക്സ് പ്രഭു,പ്രൊഡക്ഷന്‍ മാനേജര്‍-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രന്, ഇന്ദ്രജിത്ത് ബാബു,പി ആര് ഒ-എ എസ് ദിനേശ്.