അതിഷി മര്‍ലേന മുഖ്യമന്ത്രിയായുളള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച നടക്കും. പുതിയ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിര്‍ത്തും. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറി ഉണ്ടാവില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
ആതിഷിക്കൊപ്പം നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന് ഹുസൈന്, എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം. വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും ആംആദ്മി പാര്‍ട്ടിയുടെ പുതിയമന്ത്രിസഭ അധികാരം ഏല്ക്കുക. മമുന്‍ എഎപി നേതാവ് രാജ് കുമാര്‍ ആനന്ദിന്റെ രാജിയോടെ ദളിത് പ്രാതിനിധ്യം മന്ത്രിസഭയില്‍ ഇല്ല.