കൗമാരക്കാരെ പുതിയ ഇന്‍സ്റ്റഗ്രാമിലെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മെറ്റാ പ്ലാറ്റ്ഫോം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈന്‍ഇന്‍ ചെയ്യുന്ന കൗമാരക്കാരെ ടീന്‍ അക്കൗണ്ടുകളിലേക്ക് മാറുമെന്ന് അറിയിച്ചു. നിലവിലുള്ള അക്കൗണ്ടുകള്‍ അടുത്തയാഴ്ച മുതല്‍ ടീന്‍ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു.
കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം ടീന്‍ അക്കൗണ്ട് ആരംഭിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ മാറ്റം പ്രകടമാകും.
ഘട്ടംഘട്ടമായാണ് ഇന്‍സ്റ്റാഗ്രാം ടീന്‍ അക്കൗണ്ടുകള്‍ പുറത്തിറക്കുന്നത്. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ സ്വമേധയാ പ്രൈവറ്റായി മാറുമെന്നതാണ് പ്രധാന മാറ്റം. ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ കൗമാരക്കാര്‍ക്ക് അറിയിപ്പുകള് ലഭിക്കും.
രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ഓണാകുമെന്ന മെച്ചവുമുണ്ട്. മെസേജുകള്‍ അയക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കുട്ടികള്‍ക്ക് ലഭിക്കുന്ന സെന്‍സിറ്റീവ് കണ്ടന്റുകള്‍ കമന്റുകള്‍, ഡിഎമ്മുകള്‍ എന്നിവയില്‍ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫില്‍ട്ടര്‍ ചെയ്യപ്പെടും.