കെ.എം.സലിം കുമാർ
ഡോ : തോൽ. തിരുമാളവൻ അരുന്തതിയാർ ഉപവിഭാഗത്തിലെ അംഗമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ VCK യുടെ ശ്രമഫലമായിട്ടാണ് DMK സർക്കാർ പ്രസ്തുത സമുദായത്തിന് 3% ഉപസംവരണം അനുവദിച്ചത്!! തമിഴ്നാട്ടിലെ പറയരുടെ ചരിത്രത്തിൽ തങ്ക ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതയാണിത്!
തമിഴ്നാട്ടിലെ പട്ടികജാതിയും, പറയ സമുദായത്തിലെ ഉപവിഭാഗവും ആണ് അരുന്തതിയാർ സമുദായം. വെല്ലൂർ, തിരുവണ്ണാമല, വില്ലുപുരം ഗൂഡല്ലൂർ, കാഞ്ചിപുരം ജില്ലകളിലാണ് അധിവസിക്കുന്നത്. ചെരുപ്പ് നിർമ്മാണം, ചെരുപ്പ് നന്നാക്കൽ, തുകൽ ബെൽറ്റ് നിർമ്മാണം, തുകൽ ബാഗ് നിർമ്മാണം, തുകൽ വാദ്യോപകരണ നിർമ്മാണം, കൃഷി എന്നിവയാണ് ഈ സമുദായത്തിന്റെ പ്രധാന തൊഴിൽ മേഖലകൾ.
തമിഴ്നാട്ടിലെ പട്ടിക വിഭാഗത്തിലെ 7.5 % ഉം അരുന്തതിയാർ സമുദായമാണ്. ഡോ: തോൽ. തിരുമാളവൻ, അയോദി ദാസൻ, ആർ. എസ്. മുത്തുസ്വാമി ( തമിഴ്നാട് മുൻ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ) എ. നെൽസൺ( മുൻ എംഎൽഎ) എന്നിവർ അരുന്തതിയാർ സമുദായത്തിലെ പ്രധാനപ്പെട്ട വ്യക്തികളാണ്. അരുന്തതിയാർ സമുദായത്തെ. അതിദുർബല ജാതി സമുദായമായിട്ടാണ് പരിഗണിച്ചിട്ടുള്ളത്.
Most Backward Class ( MBC ) മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഭരണ സമയത്ത് അരുന്തതിയാർ സമുദായത്തിനു 2009 ഫെബ്രുവരി 21ന് ഉപസംവരണം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2009 ഏപ്രിൽ 29ന് അതിന്റെ നിയമം പ്രാബല്യത്തിൽ വന്നു.
തമിഴ് നാട്ടിലെ പറയർ വിഭാഗത്തിൽ സാന്താപറയർ, ആദി പറയർ, അരുന്തതിയാർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്. ഇവരിൽ അരുന്തതിയാർ ആയിരുന്നു ഏറ്റവും ദുർബല വിഭാഗം. ഇവർക്ക് ഉപസംഹരണം ലഭിച്ചതിനുശേഷം തമിഴ്നാട് അരുന്തതിയാർ വെൽഫെയർ ബോർഡ്, ഷെൽഡൾഡ് കാസ്റ്റ് സബ് പ്ലാൻ (2012) നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ( NSCDC- സംരംഭങ്ങൾ തുടങ്ങാനുള്ള വായ്പ്പാസ് സൗകര്യം) ജോലി സംവരണം , സൗജന്യ ഭവന നിർമ്മാണ പദ്ധതികൾ, ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ ( SCSP) ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഉന്നത വിദ്യാഭ്യാസ ഗ്രാൻഡുകൾ മുതലായ ജാതി വികസന സർക്കാർ അവകാശങ്ങൾ നിർലോഭം ലഭിക്കുന്നുണ്ട്.
പറയർ സംഘം, തമിഴ്നാട് പറയർ വെൽഫെയർ അസോസിയേഷൻ, തമിഴ്നാട് അരുന്തതിയാർ വെൽഫെയർ ബോർഡ് എന്നിവയിൽ ഇവർക്ക് അംഗത്വവും ഉണ്ട്. പട്ടികജാതി സംവരണ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതും എന്നാൽ ഏറ്റവും പിന്നാക്ക അവസ്ഥയിൽ അതിദുർബല സമൂഹമായി നിലനിന്നിരുന്ന അരുന്തതിയാർ സമുദായത്തെ അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിയുമായി ഡിഎംകെയുടെ ഘടകകക്ഷിയായിരുന്ന VCK യുടെ അദ്ധ്യക്ഷൻ ഡോ: തോൽ.
തിരുമാളവന്റെ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎംകെ സർക്കാർ അരുന്തതിയാർ സമുദായത്തിനു പട്ടികജാതി സംവരണമായ 18% ത്തിൽ Sending 3% ഉപസംവരണ ക്വട്ടാ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചത്.
ഇന്നു തമിഴ്നാട്ടിൽ ആ സമുദായത്തിൽ നിന്നും ഉന്നത പദവികളും തസ്തികകളും ഉൾപ്പെടെയുള്ള ജോലികൾ ലഭിച്ചവർ സംവരണ ശതമാനത്തിൽ അധിഷ്ഠിതമായി നിലനിൽക്കുന്നുണ്ട്. എന്റെ പിതാവായ മുൻ മുഖ്യമന്ത്രിയും കരുണാനിധി ആ ഉപ സമുദായത്തോട് കാണിച്ച പരിഗണനയുടെ ഓർമ്മപ്പെടുത്തലാണ് ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതിയുടെ വിധിയെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ പ്രായോഗികമായി ഇരിക്കുന്ന ഉപസംവരണം തെലുങ്കാന, കർണാടക, ആന്ധ്ര പ്രദേശ് മുതലായ സംസ്ഥാനങ്ങളിലും പ്രായോഗികമാക്കിയിട്ടുണ്ട്.
അരുന്തതിയാർ സമുദായത്തെ പറ്റിയും അവരുടെ സാമൂഹ്യ വികസന സാധ്യതകളെപ്പറ്റിയും അവർക്കു ലഭിച്ചിട്ടുള്ള സർക്കാർ അവസരങ്ങളെ പ്പറ്റിയും കൂടുതൽ മനസ്സിലാക്കുവാനും ബോധോദയം നേടുവാനും അരുന്തതിയാർ സമുദായം ഉൾപ്പെടുന്ന തമിഴ്നാട്ടിലെ പറയർ വിഭാഗത്തെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ ശീർഷകങ്ങൾ താഴെ കൊടുത്തിരിക്കുന്നു!
The Parayas :A Study of Social and Economic Conditions ( Dr:S.Sankaran)
The Prayars : Study of their Origins History and Culture ( Dr : S.Sankaran )
Social and Economic Condition of Parayars ( Dr: S. Sukumaran )
Tamil Nadu’s Parayars Community,: A Historical Prospective ( K. Muthuswamy )
Parayar Ccommunity in Tamilnadu: An Exploretory Study (Dr.M Thirunavakkarasu )
Caste and Social Dynamics in Tamil Nadu ( Dr : M. Thirunavakkarasu )
കേരളത്തിൽ ഉപസംവരണം ഒരു കാരണവശാലും സമ്മതിക്കുകയില്ല , അനുവദിക്കുകയില്ല, സുപ്രീംകോടതി വിധിയെ തള്ളിക്കളയും, ഉപസംവരണം അറബിക്കടലിൽ മുക്കിത്താഴ്ത്തും… എന്നൊക്കെ മുദ്രാവാക്യം വിളിച്ചു അന്തരീക്ഷത്തിൽ മുഷ്ടിയുദ്ധം ചെയ്തും വെയിൽ കൊണ്ടും നടക്കുന്നവർ ഉപസംവരണത്തിലൂടെ തമിഴ്നാട്ടിൽ ഒരു സമുദായം എങ്ങനെയാണ് മുഖ്യധാരയിൽ എത്തിച്ചേർന്നത് എന്ന് മനസ്സിലാക്കുവാൻ മുകളിൽ ശീർഷകം കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു പുസ്തകം വായിക്കണം എന്നു ശുപാർശ ചെയ്യുന്നു.
തമിഴ്നാട്ടിൽനിന്നുള്ള എംപി ഡോ: തോൽ.തിരുമാളവൻ അരുന്തതിയാർ സമുദായത്തിൽ നിന്നുള്ള വ്യക്തിയും അതിദുർബലരായിരുന്ന തന്റെ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി ഉപസംവരണത്തിനു വേണ്ടി വാദിക്കുകയും ഉപസംവരണത്തിലൂടെ സ്വന്തം സമുദായത്തെ വികസനോൻമുഖമേഖലയിൽ എത്തിച്ച വ്യക്തിയുമാണ് എന്നു കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ അറിഞ്ഞിരിക്കണമെന്നും ഓർമിപ്പിക്കുന്നു!!
ചില പട്ടികജാതി പട്ടികവർഗ്ഗ സംഘടനാ നേതാക്കളും പട്ടികജാതി സംഘടനകളുടെ മുന്നണികളും, ദലിത് മുന്നണികളും സമരങ്ങൾ ആരംഭിച്ചിരിക്കുന്നതു പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വികസിതരായി 1950 മുതൽ നിലനിൽക്കുന്ന ചില ദുർബല ജാതി സമുദായങ്ങൾക്കെതിരെയാണെന്ന് പറയാതെ വയ്യ!!