മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമിന് സമാനമായ രണ്ട് ഫീച്ചറുകളാണ് വാട്സ്ആപ്പിലും ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും.
സ്റ്റാസുകള്‍ക്ക് ലൈയ്ക്ക് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍.
നമ്മള് ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക.