ഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ.
ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ഇഡി മൂന്ന് ആര്‍ജെഡി നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയത്.
അന്വേഷണ കാലയളവില്‍ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും അറസ്റ്റ് ചെയ്യുന്നതും പ്രത്യേക കോടതി വിലക്കി. കള്ളപ്പണ ഇടപാട് കേസ് റൗസ് അവന്യൂ സെഷന്‍സ് കോടതി ഒക്ടോബര്‍ 25ന് വീണ്ടും പരിഗണിക്കും.