സൗത്ത് ഇന്ത്യയാകെ ആരാധകരുള്ള നടിയായ സാമന്തയെ പുകഴ്ത്തി എത്തിയിരിക്കുകയാണ് ത്രിവിക്രമും ആലിയ ഭട്ടും. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും സാമന്ത ഹീറോയാണെന്നും മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും ആലിയ ഭട്ടും ത്രിവിക്രമും പറയുന്നു.
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വാസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്റ’. ചിത്രത്തിന്റെ തെലുഗു പതിപ്പിന്റെ പ്രീ ഇവന്റിൽ മുഖ്യാതിഥിയായി എത്തിയ നടി സാമന്തയെ സംവിധായകൻ വിധായകൻ ത്രിവിക്രമും ആലിയ ഭട്ടും പുകഴ്ത്തിയിരുന്നു.
‘ഞാന്‍ ആലിയ ഭട്ടിനോട് പറയുകയായിരുന്നു. നടന്മാരില് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ളത് രജനികാന്തിനാണ്. അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ എല്ലാ സ്ഥലത്തും ഫാന്‍ ബേസുള്ള താരം സാമന്തയാണ്,” ത്രിവിക്രം പറഞ്ഞു. അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമിലോ, മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ത്രിവിക്രം.
ഡിയർ സാം, നിങ്ങളുടെ കഴിവുകളോടും ദൃഢനിശ്ചയത്തോടും ധൈരത്തോടും എനിക്ക് വളരെയധികം ആരാധനയുണ്ട്. പുരുഷൻമാരുടെ ഈ ലോകത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് എളുപ്പമല്ല. പക്ഷെ നിങ്ങള്‍ ലിംഗഭേദങ്ങളെ മറികടന്നു.
നിങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. ഈ പ്രീ റിലീസ് ഇവന്റിനെപ്പറ്റി ഞാൻ മെസ്സേജ് ചെയ്തപ്പോൾ ഞാൻ അവിടെ എത്തും എന്നറിയിക്കാൻ വെറും ആറര സെക്കന്റ് ആണ് നിങ്ങൾ എടുത്തത്,’ ആലിയ ഭട്ട് പറഞ്ഞു.
ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ താനും സാമന്തയും ഒരുമിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.