തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അന്‍വര്‍ എംഎല്‍എ. ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമര്‍ശം പി വി അന്‍വര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴ സംഭവിച്ചുവെന്നും വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും എന്ന പരാമര്‍ശം നടത്തിയിരുന്നു. ഒരിക്കലും അപ്പന്റെ അപ്പന് എന്ന അര്‍ത്ഥത്തിലോ ഉദ്ദ്യേശത്തിലോ അല്ല സംസാരിച്ചത്. എന്നെ കള്ളനാക്കികൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയല്ല, അതിന് മുകളിലുള്ള ഏതാളാണെങ്കിലും മറുപടി പറയും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്ന് അന്‍വര്‍ വ്യക്തമാക്കി.