കൊച്ചി: വനിതാ നിര്‍മ്മാതാവ് നല്കിയ മാനസിക പീഡന പരാതിയില്‍ നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികളായ ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്.