മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ മാറ്റിവച്ചു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്.
പരീക്ഷകള്‍, കായികക്ഷമതാ പരീക്ഷകള്‍,അഭിമുഖങ്ങള്‍, സര്‍വ്വീസ് വെരിഫിക്കേഷന്, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു. എന്നാല്‍ നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല.