ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം തുടക്കമിടുന്നത്. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും.
ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ഥന വരിക.
അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്റെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍കോള്‍ വരും. ചിലപ്പോള്‍ കോളര്‍-ഐഡിയില്‍ ഗൂഗിള്‍ എന്നാവും നമ്പറിനൊപ്പം പേര് എഴുതിക്കാണിക.
ഫോണെടുത്തയാള്‍ വിശ്വസിച്ചു എന്ന് തോന്നിയാല്‍, നിങ്ങളുടെ ജിമെയില്‍ ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും അതിനാല്‍ അക്കൗണ്ട് വീണ്ടെടുക്കാന്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.