പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചിഹ്നത്തില്‍ അല്ലാതെ സ്വതന്ത്രനായി മത്സരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്നാണ് അന്‍വറിന്റെ പ്രതികരണം. അതേസമയം പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നും അന്‍വര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കളും മുന്നണികളും സമീപിച്ചു. പാലക്കാട് ബിജെപി ജയിച്ചാല്‍ ഉത്തരവാദി ഡിഎംകെ മാത്രമാകില്ല. ബിജെപി ജയിച്ചാല്‍ എല്ലാവര്ക്കും ഒരേ ഉത്തരവാദിത്തമുണ്ടാകും’, എന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്ത്തകന് മിന്‍ഹാജാണ് പാലക്കാട് മത്സരിക്കുന്നത്. ഇടതുപക്ഷം പാലക്കാട് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.