തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് അന്വേഷണ ഉദ്യോഗസ്ഥ എ ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ്. ഇതോടെ കളക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടായേക്കില്ല. കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ദിവ്യയെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലയെന്നുമാണ് അരുണ്‍ മൊഴി നല്‍കിയത്.
റവന്യൂ മന്ത്രിക്ക് നല്കുന്ന റിപ്പോര്‍ട്ടില്‍ അരുണ്‍ കെ വിജയനെതിരെ പരാമര്‍ശങ്ങളില്ല. എന്നാല്‍ നവീന്‍ ബാബുവിനെ അധിക്ഷേപിക്കുമ്പോള്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലായിരുന്നു എന്നും പ്രോട്ടോക്കോള്‍ പ്രകാരം തന്നേക്കാള്‍ മുകളിലുള്ള ആളാണ് പി പി ദിവ്യ എന്ന മൊഴിയും അരുണ്‍ കെ വിജയന് എ ഗീതയ്ക്ക് നല്‍കിയിരുന്നു.