കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ.
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ദളിത്
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ ദളിത് സമൂഹം ഒന്നടങ്കം ആരയും തലയും മുറുക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സംഗമത്തിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു. ദളിത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് വി കെ ശശി അധ്യക്ഷത വഹിച്ചു.
യോഗത്തിന് കെപിസിസി ജനറൽ സെക്രട്ടറി ജോൺസൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ദളിത് സമൂഹം പിണറായി സർക്കാരിനെതിരെയും ബിജെപി സർക്കാരിനെതിരെയും തയ്യാറാക്കിയ കുറ്റപത്രം നിയോജകമണ്ഡലം കൺവീനർ പി.പി. ആലി പ്രകാശനം ചെയ്തു.
പോണ്ടിച്ചേരി മുൻ എസ് സി എസ് ടി വകുപ്പ് മന്ത്രി കന്ധസ്വാമി, ടി.ജെ ഐസക്, അജിത്ത് മാട്ടൂൽ , ഗോഗുൽ ദാസ് കോട്ടയിൽ, എ. രാംകുമാർ, ആർ രാമചന്ദ്രൻ, ആർ രാജൻ, എം രാഘവൻ, ശ്രീജ ബാബു, രാജാറാണി, ബാലൻ, കെ.അനീഷ്, വിനോദ് ടി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.