കോഴിക്കോട്: രാഷ്ട്രീയ പ്രവർത്തകർ വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് കെ കെ ശൈലജ. കോഴിക്കോട് വെച്ച് നടക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിലെ ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന വിഷയത്തിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ശൈലജ. മോശം വാക്കുകൾ പ്രയോഗിക്കാനിടവന്നാൽ ക്ഷമ പറയണമെന്നും ബലമായി ആരിലും ഐഡിയോളജി പ്രയോഗിക്കാതെയും മുഷ്കിന്റെ രാഷ്ട്രീയം കാണിക്കാതെയും നല്ലത് തെരഞ്ഞെടുക്കാൻ മനുഷ്യനെ അനുവദിക്കണമെന്നും എം.എൽ.എ കൂട്ടിചേർത്തു.
ജനാധിപത്യത്തിൽ ഭരണകൂടത്തെ വിമർശിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ട്. ‘ഒറ്റ തന്ത’ പ്രയോഗം സ്ത്രീകളെ സംശയിക്കുന്നവർ പറയുന്നതാണെന്നും രാഷ്ട്രീയക്കാർ പറയരുത് എന്നും വിവാദത്തിൽ പ്രതികരിച്ച ശൈലജ പറഞ്ഞു.