സന്ദീപ് വാര്യര്‍ ബിജെപിയില്‍ തുടരുന്നത് സംബന്ധിച്ച നിലപാട് ഇന്ന് വ്യക്തമാക്കും. പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായ സന്ദീപിനെ പ്രശ്നപരിഹാരത്തിനായി ആര്‍എസ്എസ് നേതാക്കള്‍ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഇന്നലെ ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍ അടക്കമുള്ളവരാണ് സന്ദീപ് വാര്യരെ വീട്ടിലെത്തി കണ്ടത്. ആര്‍എസ്എസ് നടത്തുന്ന അനുനയനീക്കത്തില്‍ ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.
അതേസമയം തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് സന്ദീപ് വാര്യരുടെ പ്രതികരണം. പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചര്‍ച്ചയില്‍ സന്ദീപില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ഒപ്പം തന്നെ സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.