റിലയൻസും ഡിസ്നിയയും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസിന്റെ നിലവിലുള്ള വിനോദ പ്ലാറ്റ്ഫോമുകൾക്കും ഹോട്ട്സ്റ്റാറിനും വേണ്ടി ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ലയനം. സംയുക്ത സംരംഭത്തിലൂടെ JioCinema, Viacom18, Disney+ Hotstar എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് ഒരൊറ്റ പ്ലാറ്റഫോമിന് കീഴിൽ കൊണ്ടുവരും.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വാൾട്ട് ഡിസ്നി കമ്പനി എന്നിവയുടെ ലയനമാണ് പൂർത്തിയായത്. ഇതിൽ 16.34 ശതമാനം റിലയൻ സിന്റെയും , 46.82 ശതമാനം വയാകോം 18 ന്റെയും , 36.84 ശതമാനം ഡിസ്നിയുടെയും ഉടമസ്ഥതയിലാണ്.
സംയുക്ത സംരംഭത്തിൻ്റെ ലോഞ്ച് തീയതിയും പുതിയ പേരും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള പുതിയ വിവരങ്ങളുമായി ജിയോസ്റ്റാർ എന്ന വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഔദ്യോഗിക പ്ലാറ്റ്ഫോമാണോ അതോ കോർപ്പറേറ്റ് വെബ്സൈറ്റ് ആയിരിക്കുമോ എന്നതിൽ നിലവിൽ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.