തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു.
കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ, പെയിന്റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലെ കലാസൃഷ്ടികൾ ബിനാലയിൽ പ്രദർശിപ്പിക്കും.
കൊച്ചി-മുസിരിസ് ബിനാലെ ഇന്ത്യയുടെ കലാരംഗത്ത് അസാമാന്യമായ സംഭാവനകൾ നൽകുകയും ആഗോള സമകാലിക കലാഭൂപടത്തിൽ കേരളത്തെ ഒരു പ്രധാനപങ്കാളിയായി ഉയർത്തുകയും ചെയ്തുവെന്ന് തരൂർ പറഞ്ഞു.
ടൂറിസം വർദ്ധിപ്പിക്കുന്നതിലും ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതിലും സംസ്ഥാനത്തിൻ്റെ കലാസംസ്കാരവും പ്രദർശിപ്പിക്കുന്നതിലും കൊച്ചി ബിനാലെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്