മതവികാരം വൃണപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ടർക്കിഷ് തർക്കം തിയറ്ററിൽ നിന്നും പിൻവലിച്ചു. ലുക്ക്മാൻ അവറാൻ, സണ്ണി വെയിൻ, ഹരിശ്രീ അശോകന് തുടങ്ങിയവർ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കം തിയറ്ററിൽ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി.
മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് പ്രേക്ഷകർ സിനിമ കാണുന്നത് വരെ തടയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്. സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കും.
മുസ്ലിം സമുദായത്തിലെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കവും. പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന തര്‍ക്കങ്ങളിലൂടെ സിനിമ മുന്നോട്ട് സഞ്ചരിക്കുന്നു.
നവാഗതനായ നവാസ് സുലൈമാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നവംബർ 22 ന് തിയറ്ററുകളിൽ റിലീസ് ആയ സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.