എറണാകുളം : എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സൗത്ത് മേൽപ്പാലത്തിനടിയിലെ ആക്രി ഗോഡൗണിനാണ് തീ പിടിത്തം ഉണ്ടായത് . ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
അവിടെയുണ്ടായിരുന്ന ജീവനക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇതെല്ലാം പിന്നീട് പുനഃസ്ഥാപിച്ചു. സംഭവത്തിൽ ആളപായമില്ല.