ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന് പിന്മാറി. ഇന്ന് രാവിലെ സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് ജി സുധാകരന് പിന്മാറുകയായിരുന്നു.
വിവാദത്തിന് താത്പര്യമില്ലെന്നായിരുന്നു ദിനപ്പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി കൊണ്ട് ജി സുധാകരന് പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ജി. സുധാകരന് ആവശ്യപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീര്‍ പറഞ്ഞു. സിപിഐഎം വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജി സുധാകരന് ഇന്ന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ചത്.