തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗോപാലകൃഷ്ണന് ഐഎഎസ് പറയുന്നത് കളവെന്ന് പോലീസ് റിപ്പോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നല്‍കുന്നതിന്റെ തലേദിവസം ഗോപാലകൃഷ്ണന് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 31നാണ് മല്ലു ഹിന്ദു വാട്ട്സാപ്പ് ഗ്രൂപ്പ് കണ്ടത്തിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ ഗോപാലകൃഷ്ണന് പോലീസില്‍ പരാതി നല്‍കുന്നത് നവംബര്‍ നാലിനായിരുന്നു. ഫോണ്‍ ആദ്യമായി ഫോര്‍മാറ്റ് ചെയ്തതാകട്ടെ പരാതി നല്‍കുന്നതിന്റെ തലേന്ന് നവംബര്‍ മൂന്നിനായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന് ഫോണ്‍ കൈമാറാന്‍ തയ്യാറായില്ലെന്ന ഗൗരവമുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
പോലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന് മറ്റൊരു ഫോണ്‍ ഹാജരാക്കി. നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ ഹാജരാക്കിയത്. ഒന്നിലധികം തവണ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.