മലയാളത്തിന്റെ പ്രിയ നായകൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ. കഴിഞ്ഞ 36 വർഷമായി മലയാളി പ്രേക്ഷകരുടെ മനസിൽ താങ്ങി നിൽക്കുന്ന അഭിനേതാവാണ് ജയറാം. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ എന്ന പ്രത്യേകതയും ഇത്തവണത്തെ ജന്മദിനത്തിനുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാളിദാസിന്റെ വിവാഹം.
പിറന്നാൾ ദിനത്തിൽ നിരവധി പേർ ജയറാമിന് ആശംസകൾ അറിയിച്ച് എത്തി. കടന്നു വരുന്ന ഓരോ വയസും എൻജോയ് ചെയ്യുന്ന ആളാണ് താനെന്നും നിലവിൽ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞതുകൊണ്ട് ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണെന്നും ജയറാം പറഞ്ഞു. തന്റെ 22 ാം വയസിൽ പദ്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം അഭിനയ ജീവിതം ആരംഭിക്കുന്നത്.