സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി വച്ചു. സാങ്കേതിക തടസ്സം മൂലമാണ് കേസ് പരിഗണിക്കൂന്നത് മാറ്റിയത്. ഇന്ന് പരിഗണിക്കാൻ ഇരുന്ന എല്ലാ കേസും കോടതി മാറ്റിവെച്ചിട്ടുണ്ട്.
മറ്റു തടസങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ന് അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബം. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.
ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കുടുംബത്തിന്റെ സമ്മതപ്രകാരം വധശിക്ഷ റദ്ദാക്കിയത്.