ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും.
ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനം.
2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ് ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’. ബില്ലിൽ സമവായമുണ്ടാക്കാൻ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെപിസി ചർച്ച നടത്തും.