ബ്രിസ്ബേൻ: ഡിസംബർ 14 ന് ബ്രിസ്ബേനിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണറായി തിരിച്ചെത്തും എന്ന് റിപ്പോർട്ടുകൾ. ബ്രിസ്ബേനില്‍ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ രോഹിത് ആണ് ആദ്യം ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയത്. ഇത് ബ്രിസ്ബേനില്‍ രോഹിത് തന്നെ ഓപ്പണറാകുമെന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാൻ രോഹിത് ഓപ്പണര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കെ എല്‍ രാഹുല്‍ വീണ്ടും ആറാം നമ്പറിലേക്ക് മാറും.
അതേസമയം അഡ്ലെയ്ഡ് ടെസ്റ്റിനിടെ പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പേസര്‍ ജസ്പ്രീത് ബുമ്ര നെറ്റ്സില്‍ പന്തെറിയാനെത്തി. മുഴുവന്‍ പരിശീലന സെഷനിലും ബുമ്ര പന്തെറിഞ്ഞു. ശനിയാഴ്ച ബ്രിസ്ബേനിയെ ഗാബയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.