റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ ആറ് ട്രാക്കുകളുള്ള മെട്രോയിലെ നാല് ട്രാക്കുകളും പ്രവർത്തന നിരതമാകും.
ഡിസംബർ ഒന്നിന് മെട്രോയുടെ ഭാഗമായ ബ്ലൂ, യെല്ലോ, പർപ്പിൾ ട്രാക്കുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്ക് ജനുവരി അഞ്ച് മുതൽ പ്രവർത്തന സജ്ജമാകും. 85 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.