ബ്രിസ്ബെയ്ന്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴ കാരണം നിർത്തിവെച്ചു. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് തെരഞ്ഞെടുത്തു.
ആറാം ഓവറില്‍ തന്നെ സ്റ്റേഡിയത്തില്‍ മഴ തുടങ്ങിയിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വെച്ചു. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. മഴ കാരണം നിർത്തിവച്ച കളി അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 09:50-ന് പുനരാരംഭിക്കും.