2023 ലെ സംഘടനാ തെരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്. ഇവ ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്തെന്ന് പോലീസ്. വ്യാജ കാർഡ് മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാർഡ് നിർമാണം. യൂത്ത് കോൺഗ്രസ് നേതാവ് എം ജെ രഞ്ജുവിന്റെ നിർദേശപ്രകാരമായിരുന്നു ഈ കുറ്റകൃത്യം നടന്നത്.