മനാമ: 53-ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ. നീണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1971 ലാണ് ബഹ്റൈൻ സ്വാതന്ത്ര്യം നേടുന്നത്. ഡിസംബര്‍ 16 ആണ് ബഹ്റൈൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. അമീർ ഈസ ബിൻ സൽമാൻ അൽ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി ആഘോഷവേള കൂടിയാണ് ബഹ്റൈന്‍ ഇത്. അമീറിന്റെ ഭരണത്തിൽ ബഹ്റൈൻ അറേബ്യൻ ഗൾഫിൻ്റെ സാമ്പത്തിക കേന്ദ്രമായി ഉയർന്നു.
ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഉണർന്നു. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സാംസ്കാരിക പരിപാടികളും സംഗീത പരിപാടികളും രാജ്യമെങ്ങും സംഘടിപ്പിക്കും.