കൊച്ചി : ബലാത്സംഗ കേസിൽ മോൺസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോൺസണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി എടുത്തതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.
4 ബലാത്സംഗ കേസാണ് മോൺസണിനെതിരെ ഉണ്ടായിരുന്നത്. അതിൽ ഒരു കേസിൽ പെരുമ്പാവൂർ കോടതി മോൺസണിനെ വെറുതെ വിട്ടിരുന്നു. കേസിൽ മോൺസൺ മാവുങ്കലിനെതിരായ കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ ജോഷിക്ക് കോടതി കഠിനതടവ് വിധിച്ചിരുന്നു. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൺസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്.