ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, രാഹുലിന് പിന്നാലെ രോഹിത് ശർമയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ കാൽമുട്ടിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും പിന്നീട് അധിക നേരം നീണ്ടു നിന്നില്ല. ചികിത്സ തേടിയ ശേഷമാണ് പിന്നീട് രോഹിത് പരിശീലനത്തിന് ഇറങ്ങിയത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയുടെ ടോപ് സ്കോററായിരുന്നു രാഹുൽ. ഇരുവരും നാലാം ടെസ്റ്റിൽ കളിക്കാതിരുന്നാൽ അത് ഇന്ത്യൻ ടീമിന് ക്ഷീണമാകും.