മെല്‍ബണ്‍: ബോർഡർ ഗാവസ്കർ ട്രോഫിയി നാലാം ടെസ്റ്റിൽ താൻ കളിക്കുമെന്ന് രോഹിത് ശർമ. നേരത്തെ പരിശീലന സെഷനിൽ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു.
മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിതിന്റെ തുറന്നു പറച്ചിൽ. ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ നാലാം മത്സരം വ്യാഴാഴ്ച്ച മെല്‍ബണിൽ നടക്കും. ജയിക്കുന്ന ടീമിന് പരമ്പരയില്‍ 2-1ന് ലീഡ് ലഭിക്കും.