കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് അയ്യപ്പ ഭക്തര്‍ മരിച്ചു.
മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നവരാണ് ഇന്ന് മരിച്ചത്. അയ്യപ്പ ഭക്തര്‍ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഭക്തരുടെ സംഘത്തിലെ ഒരാള്‍ എല്‍പിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോര്‍ച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായത്. ചോര്‍ച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.