കണ്ണൂർ: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിൽ. ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.