2024-ലെ വര്‍ഷാവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ ഇഷടഭക്ഷണം വെളിപ്പെടുത്തി സൊമാറ്റോ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണം ബിരിയാണിയാണ്. ഈ വര്‍ഷം ഒന്‍പത് കോടിയിലധികം ബിരിയാണിയാണ് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്. ഓരോ സെക്കന്‍ഡിലും മൂന്നിലധികം ബിരിയാണികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024-ല്‍, സൊമാറ്റോ ഉപയോക്താക്കള്‍ 9,13,99,110 പ്ലേറ്റ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഇന്ത്യയില്‍ ബിരിയാണി പ്രിയപ്പെട്ട ഭക്ഷണമായി തുടരുന്നത്. പട്ടികയില്‍ രണ്ടാമത് പിറ്റ്സയ്ക്കാണ്. 5,84,46,908 പിറ്റ്സകളാണ് ഈ വര്‍ഷം വിതരണം ചെയ്തത്. സൊമാറ്റോയിലെ ഏറ്റവും ജനപ്രിയ പാനീയം ചായയാണ്.