ഇന്ത്യയിലും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിലും ഫോൺ 2025 ജനുവരി ആറിന് 14C 5ജി അവതരിപ്പിക്കും. ഓഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C 4G യോടൊപ്പം പുതിയ മോഡൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മി 14R 5G യുടേതിന് സാമ്യമുള്ളതാണ് 14C 5Gയുടെ ഡിസൈൻ. പിന്നിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറകളും എൽ.ഇ.ഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. എ.ഐ ഫീച്ചറുകളോടുകൂടിയ 50 മെഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. ഇടത് ഭാഗത്താണ് സിം കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നത്. വലതു ഭാഗത്താണ് വോളിയം ബട്ടണും പവർ ബട്ടണും ഉള്ളത്. സ്നാപ്ഡ്രാഗൺ 4 ജെന്‍ 2 ചിപ്സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. 18W ചാർജിങ് സപോർട്ട് ചെയ്യുന്ന 5160mAh ബാറ്ററിയും നൽകിയിരിക്കുന്നു. 120 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് എച്ച്.ഡി+എൽ.സി.ഡി ഡിസ്പ്ലേ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് ആയിരിക്കും ഫോണില്‍. റെഡ്മി ഇ സ്റ്റോറിനു പുറമെ ആമസോണിലും 14C 5G ലഭിക്കുമെന്നാണ് വിവരം. ബ്ലാക്ക്, ബ്ലൂ, പർപ്പിൾ നിറങ്ങളിൽ ഫോൺ വിപണിയിൽ ലഭ്യമാകും.