പുതുവർഷ തലേന്ന് പണിമുടക്കി ഐആർസിടിസി വെബ്സൈറ്റ്. വെബ്സൈറ്റ് തകരാറിലായതിനാൽ ധാരാളം ആളുകൾ ബുദ്ധിമുട്ടിലായി. ടിക്കറ്റ് ബുക്ക് ചെയ്യാനായി ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് വെബ്സൈറ്റ് പണിമുടക്കിയത്. 10 മണി മുതൽ ആപ്പ് പ്രവർത്തനരഹിതമായി.
ഈ മാസം ഇത് മൂന്നാം തവണയാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത്. ആയിരത്തോളം ആളുകളാണ് ഇന്ത്യൻ റയില്വേക്ക് പരാതി നൽകിയിരിക്കുന്നത്. മെയിൻറ്റെൻസ് കാരണം ഡിസംബർ 26 ന് വെബ്സൈറ്റും ആപ്പും ഒന്നര ണിക്കൂർ പ്രവർത്തനരഹിതമായിരുന്നു. ഡിസംബർ 9-ന് രു മണിക്കൂറോളം പ്രവർത്തനരഹിതമായി.