മണിപ്പൂർ ആക്രമണത്തിൽ ക്ഷമാപണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും ഉണ്ടായ കാര്യങ്ങളിൽ മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 മുതൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമായി , ചിലർക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടി വന്നു .
എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു . കഴിഞ്ഞ മൂന്ന് നാലു മാസമായി സമാധാനപരമായ രീതിയിലാണ് നമ്മുടെ സംസ്ഥാനം പോകുന്നത് . 2025 ൽ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കൂട്ടി ചേർത്തു. ഉണ്ടായ തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം സമാധാനപരമായ മണിപ്പൂരിനെ ഒരുമിച്ച് വീണ്ടെടുക്കാമെന്നും അദ്ദേഹം പറഞ്ഞു